ETV Bharat / bharat

തമന്നയ്‌ക്ക് മുന്നില്‍ ചാടി വീണ് ആരാധകന്‍, തള്ളി മാറ്റി സെക്യൂരിറ്റി ജീവനക്കാര്‍ ; നടിയുടെ പ്രതികരണം വൈറല്‍ - രജനികാന്ത്

ഉദ്‌ഘാടന ചടങ്ങിന് ശേഷം വേദിയില്‍ നിന്നും തമന്ന ഇറങ്ങി വരുന്നതിനിടെയാണ് യുവാവ് ബാരിക്കേഡിന് മുകളിലൂടെ തമന്നയുടെ മുന്നിലേയ്‌ക്ക് എടുത്തു ചാടിയത്.

A fan boy jumped in front of Tamannah Bhatia  Tamannah Bhatia  Tamannah  Tamannah Bhatia video viral  തമന്നയ്‌ക്ക് മുന്നില്‍ ചാടി വീണ് ആരാധകന്‍  തമന്ന  നടിയുടെ പ്രതികരണം വൈറല്‍  തമന്നയുടെ മുന്നിലേയ്‌ക്ക് എടുത്തു ചാടി  ബാന്ദ്ര  ദിലീപ്  കാവാല  ജയിലര്‍  രജനികാന്ത്  Jailer
തമന്നയ്‌ക്ക് മുന്നില്‍ ചാടി വീണ് ആരാധകന്‍; തള്ളി മാറ്റി സെക്യൂരിറ്റികള്‍; നടിയുടെ പ്രതികരണം വൈറല്‍
author img

By

Published : Aug 7, 2023, 11:36 AM IST

പാന്‍ ഇന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയ്ക്ക് (Tamannah Bhatia) കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. ആരാധക സ്‌നേഹം അതിരു കടക്കുമ്പോള്‍ പല താരങ്ങളും പ്രതികരിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കാറുമുണ്ട്.

കൊല്ലത്ത് ഒരു ടെക്‌സ്‌റ്റയില്‍ ഷോപ്പ് ഉദ്‌ഘാടനത്തിനെത്തിയ തമന്നയ്‌ക്ക് നേരെയും അത്തരത്തിലൊരു സംഭവം ഉണ്ടായി. എന്നാല്‍ തമന്നമയുടെ പ്രതികരണം താരത്തിന്‍റെ ആരാധകരെ മാത്രമല്ല, പ്രേക്ഷകരെ ഒന്നടങ്കടം സന്തോഷിപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്‍റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഉദ്‌ഘാടന പരിപാടിക്കെത്തിയ തമന്നയെ കണ്ട ഒരു ആരാധകന്‍ ആവേശത്തോടെ മുന്നിലേയ്‌ക്ക് എടുത്ത് ചാടി. ചടങ്ങിന് ശേഷം വേദിയില്‍ നിന്നും തമന്ന ഇറങ്ങി വരുന്നതിനിടെയാണ് യുവാവ് ബാരിക്കേഡിന് മുകളിലൂടെ നടിയുടെ മുന്നിലേയ്‌ക്ക് എടുത്തു ചാടിയത്. തമന്നയെ നേരില്‍ കണ്ട ആവേശത്തോടെ നടിയുടെ അനുവാദം ചോദിക്കാതെ അവരുടെ കൈ പിടിച്ച് ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്‌തു.

അനുവാദം ഇല്ലാതെ താരത്തിന്‍റെ കൈ പിടിക്കുന്നത് കണ്ട് ചുറ്റും നിന്ന സെക്യൂരിറ്റികള്‍ ഇയാളെ തള്ളി മാറ്റി. ഒരു ഫോട്ടോ എടുക്കണമെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തമന്ന ഒരു മടിയും കൂടാതെ ആരാധകനെ സെല്‍ഫി എടുക്കാന്‍ അനുവദിച്ചു. ആരാധകനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്‌തു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Also Read:'അതൊരു വലിയ ഉത്തരവാദിത്തമാണ്, പാർട്ടിയല്ല' ; വിവാഹത്തെ കുറിച്ച് തമന്ന ഭാട്ടിയ

തമന്നയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനായതിന്‍റെ സന്തോഷത്തില്‍ ആരാധകന്‍ തുള്ളിച്ചാടുന്നതും സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനോട് സുരക്ഷാക്രമീകരണം ഭേദിച്ചതിന് ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. അതേസമയം സാഹചര്യം മനസിലാക്കി ആരാധകനോട് സ്‌നേഹത്തോടെ പെരുമാറിയ തമന്നയ്‌ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമമയം യുവാനിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ കയ്യില്‍ പിടിക്കുന്നത് തെറ്റാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

'ബാന്ദ്ര'യാണ് തമന്നയുടെ പുതിയ പ്രോജക്‌ടുകളില്‍ ഒന്ന്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ജനപ്രിയ നായകന്‍ ദിലീപ് ആണ് 'ബാന്ദ്ര'യില്‍ നായകനായി എത്തുന്നത്. രജനികാന്ത് ചിത്രം 'ജയിലര്‍' ആണ് തമന്നയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്. 'ജയിലറി'ലെ തമന്നയുടെ ഡാന്‍സ് നമ്പറായ 'കാവാലയ്യ' പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അടുത്തിടെ, വിവാഹത്തെ കുറിച്ചുള്ള തന്‍റെ കാഴ്‌ച്ചപ്പാട് തമന്ന വെളിപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ചെയ്യുന്നത് കൊണ്ട് മാത്രം ചെയ്യേണ്ട ഒന്നല്ല വിവാഹം എന്നും, വളരെ ഉത്തരവാദിത്തം ഉള്ള ഒന്നാണ് വിവാഹം എന്നുമാണ് തമന്നയുടെ അഭിപ്രായം.

'നിങ്ങൾക്ക് വിവാഹം കഴിക്കാൻ തോന്നുമ്പോള്‍ മാത്രം അത് ചെയ്യുക. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതൊരു പാർട്ടിയല്ല. ഒരു ചെടിയേയോ നായയേയോ കുട്ടികളെയോ പരിപാലിക്കുന്നത് പോലെ വളരെയധികം ജോലികളുണ്ട് അതിന്. നിങ്ങള്‍ എപ്പോഴാണോ ഈ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവുക, അപ്പോള്‍ മാത്രം അത് ചെയ്യുക. അല്ലാതെ സമയം ആയത് കൊണ്ടോ മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ടോ മാത്രം നിങ്ങളും അത് പിന്തുടരാതിരിക്കുക' -തമന്ന പറഞ്ഞു.

Also Read: Tamannaah| തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച് പ്രതികരിച്ച് കാമുകന്‍ വിജയ് വർമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.