ETV Bharat / bharat

വിവാഹ സദ്യ നല്‍കിയില്ല: കുടുംബത്തെ ഒന്നടങ്കം ബഹിഷ്കരിച്ച് തെലങ്കാനയിലെ ഗ്രാമം - മഡികുണ്കയിലെ ജാതിക്കൂട്ടങ്ങള്‍

സമൂഹ്യ ബഹിഷ്‌കരണം പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഈ കുടുംബം

social ostracization in Madikunda village in Telangana  caste organization ostracizing a family in Madikunda village Kamareddy district  തെലങ്കാനയില്‍ മഡികുണ്ട ഗ്രാമത്തില്‍ സാമൂഹ്യ ബഹിഷ്‌കരണം  മഡികുണ്കയിലെ ജാതിക്കൂട്ടങ്ങള്‍  വിവാഹ സദ്യ നല്‍കാത്തതിന് സാമൂഹ്യ ബഹഷ്‌കരണം തെലങ്കാനയില്‍
വിവാഹ സദ്യ നല്‍കിയില്ല; തെലങ്കാനയിലെ മഡികുണ്ട ഗ്രാമത്തിലെ കുടുംബത്തിന് സമൂഹ്യ ബഹിഷ്‌കരണം
author img

By

Published : Apr 11, 2022, 2:12 PM IST

കാമറെഡ്ഡി: വിവാഹ സദ്യ നല്‍കാത്തത്തിന് തെലങ്കാനയില്‍ ഒരു കുടുംബത്തിന് സാമൂഹ്യ ബഹിഷ്‌കരണം. കാമറെഡ്ഡി ജില്ലയിലെ മഡികുണ്ട ഗ്രാമത്തില്‍ പൊഷയിഹ എന്നയാളുടെ കുടുംബമാണ് ജാതിക്കൂട്ടത്തിന്‍റെ സമൂഹ്യ ബഹിഷ്‌കരണം നേരിടുന്നത്. സമൂഹ്യ ബഹിഷ്‌കരണം പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഈ കുടുംബം പറയുന്നത്.

സമൂഹിക ബഹിഷ്‌കരണത്തിലേക്ക് നയിച്ചത്: പൊഷയിഹായുടെ മകള്‍ എകദേശം ഒരു വര്‍ഷം മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെ തന്‍റെ കാമുകനെ വിവാഹം കഴിക്കുന്നു. ഇതേതുടര്‍ന്ന് പൊഷയിഹായുടെ കുടുംബം മകളുമായി അകന്നു. എന്നാല്‍ ഈയടുത്ത് മകളുമായും അവരുടെ ഭര്‍ത്താവിന്‍റെ കുടുംബവുമായും പൊഷയിഹായുടെ കുടുംബം സ്നേഹ ബന്ധത്തിലായി.

ഇതറിഞ്ഞ ജാതിക്കൂട്ടം നാട്ടുകാര്‍ക്ക് മകളുടെ വിവാഹ സദ്യ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ കൈയില്‍ ആവശ്യത്തിന് പണമില്ലാത്തത് കൊണ്ട് വിവാഹ സദ്യ നല്‍കാന്‍ സാധിക്കില്ലെന്ന് പൊഷയിഹ ഇവരോട് പറഞ്ഞു. പൊഷയിഹായുടെ ഗള്‍ഫില്‍ ജോലിചെയ്‌തിരുന്ന മകന്‍ നാട്ടില്‍ തിരിച്ചു വന്നപ്പോള്‍ വിവാഹ സദ്യ എന്ന ആവശ്യവുമായി കുടുംബത്തെ വീണ്ടും ജാതിക്കൂട്ടം സമീപിച്ചു.

എന്നാല്‍ അപ്പോഴും വിവാഹ സദ്യ നല്‍കാന്‍ സാധിക്കില്ലെന്ന ഉത്തരമായിരുന്നു ജാതിക്കൂട്ടത്തിന് പൊഷയിഹായുടെ കുടുംബം നല്‍കിയത്. ഇതില്‍ ക്ഷുഭിതരായ ജാതിക്കൂട്ടം പൊഷയിഹായുടെ കുടുംബത്തെ ഒരു ആഘോഷങ്ങള്‍ക്കും ക്ഷണിക്കാതെ സമൂഹ്യ ബഹിഷ്‌കരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജാതിക്കൂട്ടത്തിന്‍റെ തിട്ടൂരം ലംഘിച്ചാല്‍ 10,000 രൂപ പിഴ അടക്കണമെന്നാണ് നിയമം.

ഈ പിഴ അടച്ചാല്‍ മാത്രമെ സാമൂഹ്യ ബഹിഷ്‌കരണം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് ജാതിക്കൂട്ടം. വിവരമറിഞ്ഞ പൊലീസ് ഗ്രാമ മുഖ്യനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ പൊഷയിഹായുടെ കുടുംബം പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.