ന്യൂഡൽഹി: വാക്‌സിനേഷന് അർഹരായവരിൽ 95 ശതമാനം പേരും ആദ്യഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യം കൈവരിച്ച നേട്ടത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആശംസകൾ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, വാക്‌സിനേഷന് അർഹരായ ജനസംഖ്യയുടെ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചെന്നും ഇത് ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്‍റെയും ജനങ്ങളുടെ പങ്കാളിത്തത്തിന്‍റെയും ഫലമാണെന്നും രാജ്യം വാക്‌സിൻ കാമ്പയിനിൽ വളരെയധികം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
नव वर्ष की ऐतिहासिक उपलब्धि!
— Dr Mansukh Mandaviya (@mansukhmandviya) January 27, 2022 " class="align-text-top noRightClick twitterSection" data="
भारत ने अपनी 9⃣5⃣% से अधिक वयस्क आबादी को वैक्सीन की पहली डोज लगाने का कीर्तिमान हासिल कर लिया है।
PM @NarendraModi जी के नेतृत्व, स्वास्थ्य कर्मियों की मेहनत और जनभागीदारी से हम निरंतर इस अभियान में आगे बढ़ रहे हैं।#SabkoVaccineMuftVaccine pic.twitter.com/xRjjlQX06I
">नव वर्ष की ऐतिहासिक उपलब्धि!
— Dr Mansukh Mandaviya (@mansukhmandviya) January 27, 2022
भारत ने अपनी 9⃣5⃣% से अधिक वयस्क आबादी को वैक्सीन की पहली डोज लगाने का कीर्तिमान हासिल कर लिया है।
PM @NarendraModi जी के नेतृत्व, स्वास्थ्य कर्मियों की मेहनत और जनभागीदारी से हम निरंतर इस अभियान में आगे बढ़ रहे हैं।#SabkoVaccineMuftVaccine pic.twitter.com/xRjjlQX06Iनव वर्ष की ऐतिहासिक उपलब्धि!
— Dr Mansukh Mandaviya (@mansukhmandviya) January 27, 2022
भारत ने अपनी 9⃣5⃣% से अधिक वयस्क आबादी को वैक्सीन की पहली डोज लगाने का कीर्तिमान हासिल कर लिया है।
PM @NarendraModi जी के नेतृत्व, स्वास्थ्य कर्मियों की मेहनत और जनभागीदारी से हम निरंतर इस अभियान में आगे बढ़ रहे हैं।#SabkoVaccineMuftVaccine pic.twitter.com/xRjjlQX06I
അതേ സമയം രാജ്യത്ത് ഇതിനകം 164.35 കോടി കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്‌ച വൈകുന്നരം ഏഴ് വരെ 45 ലക്ഷം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്. വ്യാഴാഴ്‌ച 14,83,417 പേർ ആദ്യ ഡോസ് വാക്‌സിനും 28,94,739 പേർ രണ്ടാം ഡോസ് വാക്‌സിനുമാണ് സ്വീകരിച്ചത്.
ALSO READ: സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; 94 ശതമാനവും രോഗബാധിതരെന്ന് ആരോഗ്യമന്ത്രി