ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് മെഡലുകൾ പ്രഖ്യാപിച്ചത്. 946 പേർക്കാണ് ഇത്തവണ അവാർഡ്. 207 പൊലീസ് ഉദ്യോഗസ്ഥർക്ക് ഗാലന്‍ററി മെഡലുകളും 739 പേർക്ക് സേവന മെഡലുകളുമാണ് ലഭിക്കുക. ജാർഖണ്ഡ് അസിസ്റ്റന്‍റ് പൊലീസ് സബ്-ഇൻസ്പെക്ടർ ബെനുവ ഉരൻവ് സിആർപിഎഫ് അസിസ്റ്റന്‍റ് പൊലീസ് സബ്-ഇൻസ്പെക്ടർ മോഹൻ ലാൽ എന്നിവർക്ക് പൊലീസ് മെഡൽ ഫോർ ഗാലൻട്രി നൽകും. മരണാനന്തര ബഹുമതിയായാണ് മെഡൽ ലഭിക്കുന്നത്.
ജമ്മു കശ്മീരിലെ പ്രവർത്തനത്തിന് ഗാലന്‍ററി മെഡലുകൾ എന്ന വിഭാഗത്തിൽ 137 പേർക്ക് പൊലീസ് മെഡൽ ഫോർ ഗാലൻട്രി (പിഎംജി) നൽകും. മാവോയിസ്റ്റ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് 24 പേർക്കും ഗാലന്‍ററി മെഡലുകൾ എന്ന വിഭാഗത്തിൽ 205 പേർക്ക് പൊലീസ് മെഡലും ലഭിക്കും. ഗാലന്‍ററി അവാർഡുകൾ ലഭിച്ച ഉദ്യോഗസ്ഥരിൽ 68 പേർ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സിആർഎഫ്‌പി) നിന്നും 52 പേർ ജമ്മു കശ്മീർ പൊലീസിൽ നിന്നും ഉള്ളവരാണ്. 20 പേർ അതിർത്തി സുരക്ഷാ സേന(ബിഎസ് എഫ്) യിൽ നിന്നുള്ളവരും 17 പേർ ഡൽഹി പൊലീസിൽ നിന്നുള്ളവരും 13 പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരുമാണ്. മറ്റുളളവർ സിഎപിഎഫുകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്.