ETV Bharat / bharat

9/11 മനുഷ്യത്വത്തിന് നേരെയുണ്ടായ ആക്രമണമെന്ന് മോദി - pm world trade centre attack news

9/11 പോലുള്ള ദുരന്തങ്ങൾക്ക് മാനുഷിക മൂല്യങ്ങളിലൂടെ മാത്രം ഒരു ശാശ്വത പരിഹാരമുണ്ടാകുമെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നുണ്ടെന്ന് മോദി പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്ത  പ്രധാനമന്ത്രി വാര്‍ത്ത  നരേന്ദ്ര മോദി വാര്‍ത്ത  മോദി വാര്‍ത്ത  മോദി വേള്‍ഡ് ട്രേഡ് സെന്‍റര്‍ വാര്‍ത്ത  മോദി വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം വാര്‍ത്ത  വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണം വാര്‍ത്ത  മോദി 9/11 ആക്രമണം വാര്‍ത്ത  modi world trade centre attack news  world trade centre attack modi news  pm world trade centre attack news  9/11 attack modi news
9/11 മനുഷ്യത്വത്തിന് നേരെയുണ്ടായ ആക്രമണമെന്ന് മോദി
author img

By

Published : Sep 11, 2021, 2:15 PM IST

ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെയുണ്ടായ ഭീകരാക്രമണം മനുഷ്യത്വത്തിന് നേരെയുണ്ടായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് സെപ്റ്റംബർ 11. അതായത് 9/11. മനുഷ്യത്വത്തിനേറ്റ ആഘാതമായാണ് ഈ ദിവസം ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്,' മോദി പറഞ്ഞു.

ഒരു നൂറ്റാണ്ട് മുമ്പ് 1893 സെപ്റ്റംബർ 11ന് സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിന്‍റെ ആഗോള വേദിയില്‍ ഇന്ത്യയുടെ മാനുഷിക മൂല്യങ്ങൾ ലോകത്തിന് പരിചയപ്പെടുത്തി. 9/11 പോലുള്ള ദുരന്തങ്ങൾക്ക് മാനുഷിക മൂല്യങ്ങളിലൂടെ മാത്രം ഒരു ശാശ്വത പരിഹാരമുണ്ടാകുമെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നുണ്ടെന്ന് മോദി പറഞ്ഞു.

2001 സെപ്‌റ്റംബർ 11ന് ലോകത്തെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ചാണ് അൽ ഖ്വയ്‌ദ വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമിച്ചത്. ആക്രമണത്തിൽ 19 ഭീകരർ ഉൾപ്പടെ 2,996 പേരാണ് കൊല്ലപ്പെട്ടത്. 25,000ൽ പരം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

Read more: 9/11 സ്മരണയില്‍ അമേരിക്ക; ലോകം നടുങ്ങിയ ദിനത്തിന് രണ്ട് പതിറ്റാണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.