കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വ്യത്യസ്‌ത ഇടങ്ങളിൽ ഇടിമിന്നലേറ്റ് ഒമ്പത് പേർ മരിച്ചു. മുർഷിദാബാദ് സ്വദേശികളായ ആറ് കർഷകരും ജംഗിപൂരിൽ ഒരാളും ബെർഹാംപൂരിൽ രണ്ട് പേരുമാണ് ഒറ്റദിവസം ഇടിമിന്നലേറ്റ് മരിച്ചത്.
Also Read: 'ജനങ്ങളുടെ വിജയം' ; സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തില്‍ ഗെഹ്‌ലോട്ട്
മുർഷിദാബാദിൽ മരിച്ച ആറ് കർഷകരും നവോദ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും പാടത്ത് ജോലികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ആറ് പേർക്കും ഇടിമിന്നലേറ്റതെന്നും പൊലീസ് പറഞ്ഞു. സാനിറുൽ ഇസ്ലാം (25), സുനിൽ ദാസ് (35), ദുർജാദൻ ദാസ് (32), സൂര്യ കർമാകർ (23), മജറുൽ ഷെയ്ക്ക് (28), ജലാലുദ്ദീൻ ഷെയ്ക്ക് (28) എന്നിവരാണ് മരിച്ചത്. അതേസമയം, ഇടിമിന്നലിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഇവർ ജംഗിപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: ആകാശച്ചുഴിയില്‍പ്പെട്ട് വിസ്താര വിമാനം : എട്ട് പേര്‍ക്ക് പരിക്ക്
മോരിഫ് ഷെയ്‌ക്ക് എന്നയാളാണ് ജംഗിപൂരിൽ മരിച്ചത്. അബിജിത് ബിശ്വാസ് (42), പ്രഹ്ലാദ് മൊരാരി (40) എന്നിവരാണ് ബെർഹാംപൂരിൽ ഇടിമിന്നലേറ്റ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബെർഹാംപൂരിൽ ഒരാൾക്ക് ഇടിമിന്നലേറ്റ് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. ഇയാളെ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.