മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന ബാര്‍ജുകളില്‍ നിന്ന് 184 പേരെ കൂടി ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. 89 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ബാർജ് പി 305ലെ 273 പേരിൽ 184 പേരെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് ബാർജുകളും സുരക്ഷിതമാണെന്ന് അധികൃതർ പറഞ്ഞു.
ഐഎൻഎസ് കൊച്ചിയും ഐഎൻഎസ് കൊൽക്കത്തയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 273 ഉം 137 ഉം യാത്രക്കാരുള്ള രണ്ട് ബാര്‍ജുകളും മറ്റൊരു ബാര്‍ജുമാണ് ചുഴലിക്കാറ്റില്‍ തിങ്കളാഴ്‌ച ദിശതെറ്റിയത്. ബാർജ് ജിഎഎൽ കൺസ്‌ട്രക്റ്ററിലെ 137 പേരെ ചൊവ്വാഴ്ച നാവികസേനയും തീരസംരക്ഷണ സേനയും രക്ഷപ്പെടുത്തിയിരുന്നു. ബാർജ് എസ്എസ് -3ലെ 196 ഉദ്യോഗസ്ഥരും ബോർഡ് ഓയിൽ റിഗ് സാഗർ ഭൂഷനിൽ 101 പേരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. തീരത്ത് നിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
Read More: ടൗട്ടെ; മുംബൈയില്‍ ബാര്‍ജ് തകര്‍ന്ന് 127 പേരെ കാണാതായി; 146 പേരെ രക്ഷപ്പെടുത്തി