ബെംഗളൂരു: കര്‍ണാടക ചിക്ക എമ്മിഗനൂരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് എണ്‍പത്തിയെട്ടുകാരി. ദക്ഷിണായമ്മയാണ് എണ്‍പത്തിയെട്ടാം വയസില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായമേറിയ ആളെന്ന നേട്ടവും ഇതോടെ ദക്ഷിണായമ്മയ്‌ക്ക് സ്വന്തം.
ഇത്രയും നാള്‍ നീണ്ട ജീവിത കലായളവില്‍ ആദ്യമായാണ് ദക്ഷിണായമ്മ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. പഞ്ചായത്ത് പ്രസിഡന്‍റ് പദവി ലഭിച്ചതോടെ ജനങ്ങളെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ദക്ഷിണായമ്മ. ഇംഗ്ലീഷ് ഭാഷയിലും നല്ല പ്രാവീണ്യമുള്ള ദക്ഷിണായമ്മയുടെ സേവനങ്ങളില്‍ ജനങ്ങളും സംതൃപ്തരാണ്.