ETV Bharat / bharat

ഐഐടി റൂർക്കിയിലെ 88 വിദ്യാർഥികൾക്ക് കൊവിഡ് - ഉത്തരാഖണ്ഡ്

ഐഐടി പരിസരത്തെ ഗംഗാ ഹോസ്റ്റൽ പ്രത്യേക കൊവിഡ് കെയർ സെന്‍ററായി മാറ്റിയ സാഹചര്യത്തിൽ വിദ്യാർഥികളെ ഹരിദ്വാർ മെഡിക്കൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനു കീഴിൽ അവിടേക്ക് മാറ്റി പാർപ്പിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് അറിയിച്ചു.

IIT Roorkee  88 students of IIT Roorkee test Covid positive  IIT Roorkee students test covid positive  Sonika Shirivastva  ഐഐടി റൂർക്കിയിലെ വിദ്യാർഥികൾക്ക് കൊവിഡ്  ഐഐടി റൂർക്കി  റൂർക്കി ഐഐടി  Roorkee IIT  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി  indian institute of technology  ഉത്തരാഖണ്ഡ്  uttarakhand
88 students of IIT Roorkee test Covid positive
author img

By

Published : Apr 8, 2021, 4:18 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയിലെ 88 വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് സോണിക്ക ശ്രിവാസ്‌തവയാണ് വ്യാഴാഴ്‌ച ഇക്കാര്യം അറിയിച്ചത്. ഐഐടി പരിസരത്തെ ഗംഗാ ഹോസ്റ്റൽ പ്രത്യേക കൊവിഡ് കെയർ സെന്‍ററായി മാറ്റിയ സാഹചര്യത്തിൽ കൊവിഡ് ബാധിതരായ വിദ്യാർഥികളെ ഹരിദ്വാർ മെഡിക്കൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനു കീഴിൽ അവിടേക്ക് മാറ്റി പാർപ്പിച്ചതായും ശ്രിവാസ്‌തവ അറിയിച്ചു.

അതേസമയം ഓൺലൈൻ ക്ലാസുകൾ ഒരു തടസവും കൂടാതെ നടത്തുമെന്നും സംസ്ഥാന സർക്കാരിന്‍റെ എല്ലാ മാർഗനിർദ്ദേശങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് കർശനമായി പാലിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ 24 മണിക്കൂറിനുള്ളിൽ 1,109 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,04,711 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.