ചണ്ഡീഗഢ്: സംസ്ഥാനത്ത് 401 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 81 ശതമാനവും കൊവിഡ് പോസിറ്റിവ് ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. 60 വയസിന് താഴെയുള്ളവരിൽ വാക്‌സിൻ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും പ്രതിരോധ കുത്തിവയ്പ്പ് കൂടുതൽ പേരിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കൊവിഷീൽഡ് വാക്‌സിൻ ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയുൾപ്പെടെ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് ജനങ്ങളോട് അഭ്യർഥിച്ചു. ജനങ്ങൾ സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.