ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടർമാർ മരിച്ചുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ കൊവിഡ് ബാധിച്ച് മരിച്ചത്(128). ബിഹാറിൽ 115, ഉത്തർപ്രദേശിൽ 79, മഹാരാഷ്ട്ര 23,കേരളം 25, പശ്ചിമബംഗാൾ 62, രാജസ്ഥാൻ 44, ജാർഖണ്ഡ് 39, ആന്ധ്രപ്രദേശ് 40 എന്നിങ്ങനെയാണ് കണക്കുകൾ.
also read:ജീവശ്വാസം പോലെ പ്രിയപ്പെട്ട സമൂഹമാധ്യമം! അറിയാം ചരിത്രവും വര്‍ത്തമാനവും
പോണ്ടിച്ചേരിയിലാണ് ഏറ്റവും കുറവ് മരണം. ഇവിടെ ഒരു ഡോക്‌ടർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡോക്ടർമാരുടെ സമഗ്ര സംഭാവനകളെ കണക്കിലെടുത്ത് രാജ്യം ജൂലൈ ഒന്നിന് ദേശീയ ഡോക്‌ടേഴ്‌സ് ദിനം ആചരിക്കും. ഡേ. ബി.സി റോയിയോടുള്ള ബഹുമാനാർഥമാണ് രാജ്യത്ത് ഡോക്‌ടേഴ്‌സ് ഡേ ആചരിക്കുന്നത്.
കൊവിഡിനെതിരായ തീവ്രമായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ഡോക്‌ടർമാരെ ,അസാധാരണമായ പരിചരണം നൽകുന്നവരെ രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.