ETV Bharat / bharat

കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ - അബ്ബക്ക

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ഓർമിക്കപ്പെടേണ്ടതാണ് വടക്കൻ കർണാടകയിലെ കിട്ടൂർ റാണി ചെന്നമ്മയുടേയും മംഗലാപുരത്തിന് സമീപമുള്ള ഉള്ളാളിലെ അബ്ബക്കയുടേയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ.

Kittur Rani Chennamma  Kitturu Chennamma  Abbakka Mahadevi  Rani Abbakka  കൊളോണിയൽ ശക്തി  കിട്ടൂർ റാണി ചെന്നമ്മ  അബ്ബക്ക  സ്വാതന്ത്ര്യ സമരം
) കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞികൾ
author img

By

Published : Nov 13, 2021, 6:06 AM IST

Updated : Nov 13, 2021, 6:26 AM IST

രാജ്യത്തെ കൊളോണിയൽ ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയതിൽ പുരുഷന്മാർക്കെന്ന പോലെ സ്‌ത്രീകൾക്കും വലിയ പങ്കാണുള്ളത്. ഇന്ത്യൻ മണ്ണിൽ തഴച്ചുവളരാമെന്ന യൂറോപ്യൻ ശക്തികളുടെ രാഷ്‌ട്രീയാഭിലാഷങ്ങൾക്ക് സ്‌ത്രീകളുടെ പോരാട്ടങ്ങൾ വലിയ വിള്ളലുകളാണ് വീഴ്‌ത്തിയത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ഓർമിക്കപ്പെടേണ്ടതാണ് വടക്കൻ കർണാടകയിലെ കിട്ടൂർ റാണി ചെന്നമ്മയുടേയും മംഗലാപുരത്തിന് സമീപമുള്ള ഉള്ളാളിലെ അബ്ബക്കയുടേയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ.

കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞികൾ

കിട്ടൂർ റാണി ചെന്നമ്മ വടക്കൻ കർണാടകയിൽ ഒരുപാട് പേർക്ക് പ്രചോദനമാണ്. എല്ലാ വർഷവും ഒക്‌ടോബർ 23ന് ബെലഗാവിയിലെ ജനങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള ചെന്നമ്മയുടെ ആദ്യ വിജയം ആഘോഷിക്കാറുണ്ട്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനും ധർവാഡ് കലക്‌ടറുമായിരുന്ന ജോൺ താക്കറെ, ചെന്നമ്മയുടെ കിട്ടൂർ കോട്ടയുടെ ഭണ്ഡാരം പിടിച്ചെടുക്കാൻ ശ്രമം നടത്തി. എന്നാൽ റാണിയുടെ സൈന്യത്തലവൻ അമാതുർ ബാലപ്പയുടെ വാളിനിരയായുകയായിരുന്നു താക്കറെ. തന്‍റെ സൈന്യത്തിന്‍റെ ജനറൽമാരായ സങ്കൊല്ലി രായണ്ണയും ബാലപ്പയുമായും ചേർന്ന് ചെന്നമ്മ കമ്പനി സൈന്യത്തെ തുരത്തി.

1778ൽ ബെലഗാവി ജില്ലയിലെ കകാട്ടിയിലാണ് ചെന്നമ്മ ജനിക്കുന്നത്. 15-ാം വയസിൽ കിട്ടൂരിലെ രാജ മല്ലസർജയെ വിവാഹം ചെയ്‌ത ചെന്നമ്മ അമ്പെയ്ത്ത്, കുതിര സവാരി, വാൾപയറ്റ് എന്നിവയിലെല്ലാം പ്രാവീണ്യം നേടി. 1816ൽ മല്ലസർദയും 1824ൽ മകനും മരണമടഞ്ഞ ശേഷം കിട്ടൂർ ഭരണം ചെന്നമ്മ ഏറ്റെടുക്കുകയായിരുന്നു.

1824ൽ ശിവലിംഗപ്പയെ തന്‍റെ അനന്തരാവകാശിയായി ചെന്നമ്മ പ്രഖ്യാപിച്ചെങ്കിലും അംഗീകരിക്കാൻ ബ്രിട്ടീഷുകാർ തയാറായില്ല. തുടർന്ന് ചെന്നമ്മ ബ്രിട്ടീഷുകാർക്കെതിരെ പോരാടി. ആദ്യ ആക്രമണത്തിൽ ബ്രിട്ടീഷുകാർക്കെതിരെ വിജയം കൈവരിക്കാൻ ചെന്നമ്മക്ക് സാധിച്ചെങ്കിലും രണ്ടാമത്തെ പോരാട്ടത്തിൽ രാജ്ഞി പിടിക്കപ്പെട്ടു. മദ്രാസ് ഗവർണർ ജനറലായിരുന്ന തോമസ് മൺറോയുടെ അനന്തരവൻ സബ് കലക്‌ടർ മൺറോയെ കിട്ടൂർ സൈന്യം വധിച്ചു.

ബെയ്‌ൽഹോങ്കൽ കോട്ടയിൽ തടവിലാക്കപ്പെട്ട ചെന്നമ്മ 1829ൽ മരിച്ചു. ഗറില്ല യുദ്ധമുറകളിലൂടെ പോരാടാൻ ശ്രമിച്ച സങ്കൊല്ലി രായണ്ണ പിടിക്കപ്പെടുകയും റാണി മരിച്ച അതേവർഷം തന്നെ തൂക്കിലേറ്റുകയും ചെയ്‌തു.

1829ൽ മരണപ്പെട്ടുവെങ്കിലും കിട്ടൂർ ചെന്നമ്മയുടെ പാരമ്പര്യം ഇന്നും വടക്കൻ കർണാടകയിലെ ജനങ്ങൾ ആഘോഷിക്കുകയാണ്.

തീരദേശ കർണാടകയിൽ നിന്നുള്ള അബ്ബക്ക മഹാദേവി ഇന്ത്യയിലെ ആദ്യത്തെ കൊളോണിയൽ ശക്തിയായിരുന്ന പോർച്ചുഗീസുകാരുടെ പേടിസ്വപ്‌നമായിരുന്നു. മാതൃ പാരമ്പര്യം പിന്തുടർന്ന ചൗട്ടാസിന്‍റെ ഭാഗമായിരുന്നു അബ്ബക്ക 1525ൽ ഉള്ളാലിന്‍റെ രാജ്ഞിയായി കിരീടമണിഞ്ഞു.

ഗോവ പിടിച്ചടക്കിയ ശേഷം പടിഞ്ഞാറൻ തീരത്തേക്ക് ശ്രദ്ധ തിരിച്ച പോർച്ചുഗീസുകാർ1525ൽ മംഗലാപുരം പിടിച്ചടക്കി. മംഗലാപുരത്തിനടുത്തുള്ള ഉള്ളാൾ തുറമുഖം അറേബ്യൻ ഉപദ്വീപുമായുള്ള സുഗന്ധ വ്യഞ്ജന വ്യാപാരത്തിന്‍റെ കേന്ദ്രമായിരുന്നു.

ജാതിക്കും മതത്തിനുമതീതമായി എല്ലാ പ്രാദേശിക ഭരണാധികാരികളുമായും പെട്ടന്ന് സഖ്യമുണ്ടാക്കിയ പ്രഗൽഭയായ ഭരണാധികാരിയായിരുന്നു അബ്ബക്ക മഹാദേവി.

എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള സൈനികരും ഉൾപ്പെടുന്നതായിരുന്നു അബ്ബക്കയുടെ സൈന്യം. നാവിക സേനയിൽ പ്രാദേശിക മൊഗവീര മത്സ്യത്തൊഴിലാളികളും നാവിക യുദ്ധത്തിൽ മിടുക്കരായ മുസ്ലീം ബേറികളും ഉൾപ്പെട്ടു.

കോഴിക്കോട് സാമൂതിരിയുമായി സഖ്യമുണ്ടാക്കിയ അബ്ബക്ക പോർച്ചുഗീസുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവരെ അകറ്റി നിർത്തി. അബ്ബക്കയുടെ പ്രവൃത്തിയിൽ നിരാശരായ പോർച്ചുഗീസുകാർ 1555ൽ അഡ്മിറൽ ഡോം അൽവാരോ ഡാ സിൽവെയ്‌റയുടെ നേതൃത്വത്തിൽ കോട്ട പിടിച്ചെടുക്കാൻ സൈന്യത്തെ അയച്ചെങ്കിലും അബ്ബക്ക കോട്ടയെ സംരക്ഷിച്ചു. 1557-ൽ പോർച്ചുഗീസ് വീണ്ടും മംഗലാപുരം ആക്രമിച്ചുവെങ്കിലും അബ്ബക്കയുടെ ഉള്ളാൾ ഒരു ദശാബ്‌ദത്തോളം കീഴടങ്ങിയില്ല.

1568ൽ നടന്ന യുദ്ധത്തിൽ ഉള്ളാളിനെ പിടിച്ചടക്കിയെങ്കിലും അബ്ബക്ക രക്ഷപെട്ടു. അടുത്തുള്ള മസ്‌ജിദിൽ അഭയം പ്രാപിച്ച അബ്ബക്ക തന്‍റെ സൈന്യത്തിനൊപ്പം അതേ രാത്രി തന്നെ തിരിച്ചെത്തി പോർച്ചുഗീസ് ജനറൽ പീക്സോട്ടോയെ വധിച്ചു. എഴുപത് പോർച്ചുഗീസ് സൈനികരെ ജീവനോടെ പിടികൂടി. അഡ്മിറൽ മസ്‌കരേനസിനെയും വധിച്ച അബ്ബക്ക പോർച്ചുഗീസുകാരെ മംഗലാപുരത്ത് നിന്ന് തുരത്തി.

തുടർന്നുള്ള വർഷങ്ങളിൽ അബ്ബക്ക പോർച്ചുഗീസുകാരുടെ തലവേദനയായി മാറുകയായിരുന്നു. എന്നാൽ അബ്ബക്കയുമായി വിവാഹബന്ധം വേർപെടുത്തിയ ഭർത്താവുമായി സഖ്യം ചേർന്ന് 1570ൽ വഞ്ചനയിലൂടെ അബ്ബക്കയെ പരാജയപ്പെടുത്തുകയാണുണ്ടായത്. തടവിലായെങ്കിലും അബ്ബക്ക ജയിലിലും തന്‍റെ പോരാട്ടം തുടർന്നു.

തീരദോശ കർണാടകയിലെ നാടോടികലയായ യക്ഷഗാനത്തിലൂടെ അബ്ബക്കയുടെ ധീരത തലമുറകളായി കൈമാറ്റം െചയ്യപ്പെടുകയാണ്. അബ്ബക്കയോടുള്ള ബഹുമാനാർഥം ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആദ്യത്തെ ഇൻഷോർ പട്രോൾ വെസ്സലിന് റാണി അബ്ബക്കയെന്ന് പേര് നൽകി.

Last Updated : Nov 13, 2021, 6:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.