മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 67,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 40,94,840 ആയി. 568 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 62,298 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 33,30,747 ആണ്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,99,858 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്.
മുംബൈയിൽ മാത്രം 7,410 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 72 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്‌ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തുടക്കം മുതൽ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്‌ട്ര മുൻപിലാണ്.
കൂടുതൽ വായിക്കാൻ:
വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷം ; കൊവിഡ് രോഗികള്‍ കടുത്ത പ്രതിസന്ധിയില്‍
കൊവിഡില്‍ ചെറുകിട വ്യവസായ മേഖല 82% മാന്ദ്യം നേരിട്ടതായി സര്‍വെ ഫലം