ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കിടെ 20,510 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ചൊവ്വാഴ്ച ഇത് 18,021 ആയിരുന്നു. 67 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.
ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,44,021 ആയി. 9,376 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 1,11,835 സജീവ കേസുകള്‍ നിലവിലുണ്ട്. 6,22,810 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച മാത്രം 2.10 ലക്ഷം സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതോടെ ഇതുവരെ 3.73 കോടി സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 83 ലക്ഷത്തിലധികം പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച് ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം 1027 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. കഴിഞ്ഞ ദിവസം 82,339 പേരാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. 13,65,704 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.