ബെംഗളൂരു : കർണാടകയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച 66 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ധർവാഡിലെ എസ്‌ഡിഎം മെഡിക്കൽ കോളജ് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥിക്കാണ് കൊവിഡ് ബാധ.
ആദ്യം 40 വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ 26 പേർക്ക് കൂടി രോഗം കണ്ടെത്തുകയുമായിരുന്നു.
ALSO READ: CHILD ADOPTION ROW EXPLAINER | ദത്ത് വിവാദത്തില്‍ ആരാണ് തെറ്റുകാര്‍?
രോഗം സ്ഥിരീകരിച്ച വിദ്യാർഥികളിൽ ആർക്കും തന്നെ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇവർ ഹോസ്റ്റലിലെ ഹോം ക്വാറന്‍റൈനിലാണുള്ളത്. അതേസമയം ധർവാഡ് ജില്ല ഹെൽത്ത് ഉദ്യോഗസ്ഥൻ ഡോ.യസവന്ത മദിനകര ഹോസ്റ്റൽ സന്ദർശിച്ചു.
ഹോസ്റ്റൽ അണുവിമുക്തമാക്കാനും മറ്റ് വിദ്യാർഥികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും അദ്ദേഹം നിർദേശിച്ചു.