ബെംഗളൂരു : രണ്ട് വര്‍ഷത്തിനിടെ ഒരു സ്കൂട്ടര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത് 643 തവണ. കെഎ04കെഎഫ്9072 എന്ന നമ്പരിലുള്ള സ്‌കൂട്ടറാണ് നിയമലംഘനങ്ങളില്‍ റെക്കോര്‍ഡിട്ടത്. 3.22 ലക്ഷം രൂപ അധികൃതര്‍ പിഴ ചുമത്തിയിട്ടുണ്ട്. ഗംഗാനഗറിലെ താമസക്കാരന്‍റെ പേരിലുള്ള ഈ സ്‌കൂട്ടര്‍ വിവിധ ആളുകള്‍ രണ്ട് വര്‍ഷമായി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ആര്‍ടി നഗര്‍, തരലബാലു എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമായാണ് നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ ഏറെയും ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിനുള്ളതാണ്. സിസിടിവിയില്‍ കുടുങ്ങിയ നിയമലംഘകരെ പിടികൂടാനായി അടുത്തിടെ പൊലീസ് പാതയോരത്ത് നിലയുറപ്പിക്കുകയും ഇവരില്‍ നിന്ന് പിഴ ഈടാക്കുകയും ഗുരുതര കുറ്റങ്ങള്‍ക്ക് കേസെടുക്കുകയും ചെയ്യുന്നുണ്ട്.
Also read: ഡൽഹിയിൽ മിനിബസ് ഡ്രൈവറുടെ അതിക്രമം; ആളെ ബോണറ്റിൽ നിർത്തി ഒരുകിലോമീറ്ററോളം വണ്ടിയോടിച്ചു