ETV Bharat / bharat

കൊവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായത് 624 ഡോക്‌ടർമാർക്ക്: ഐഎംഎ

ഡൽഹിയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 109 ഡോക്‌ടർമാർ. യഥാക്രമം ബിഹാറിൽ 96 മരണവും ഉത്തർപ്രദേശിൽ 79 മരണവും റിപ്പോർട്ട് ചെയ്‌തതായും ഐഎംഎ അറിയിച്ചു.

IMA ഐഎംഎ കൊവിഡ് കൊവിഡ്19 second COVID wave COVID COVID 19 കൊവിഡ് രണ്ടാം തരംഗം doctors covid death ഡോക്‌ടർമാരുടെ കൊവിഡ് മരണം കൊവിഡ് മരണം covid death ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ Indian Medical Association
624 doctors lost their lives during second COVID wave, says IMA
author img

By

Published : Jun 3, 2021, 6:17 PM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ 624 ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.

ഡൽഹിയിൽ മാത്രം മരിച്ചത് 109 ഡോക്‌ടർമാർ: ഐഎംഎ

ഐ‌എം‌എയുടെ കൊവിഡ് രജിസ്ട്രി പ്രകാരം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. 109 ഡോക്‌ടർമാർ ഡൽഹിയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചതായി ഐഎംഎ വ്യക്തമാക്കി. യഥാക്രമം ബിഹാറിൽ 96 മരണവും ഉത്തർപ്രദേശിൽ 79 മരണവും റിപ്പോർട്ട് ചെയ്‌തു. മഹാമാരിയുടെ ആദ്യ തരംഗത്തിൽ രാജ്യത്തുടനീളം 748 ഡോക്‌ടർമാർ മരണപ്പെട്ടതായി ഐഎംഎ കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,154 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,41,986 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്‌ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,232 ആക്‌ടിവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ രാജ്യത്ത് 17,13,413 സജീവ രോഗികളാണുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 6.21 ശതമാനമായി കുറഞ്ഞു. തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,887 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ കൊവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 3,37,989 ആയി ഉയർന്നു.

വീണ്ടെടുക്കൽ നിരക്കിലും ആശ്വാസം; 92.79 ശതമാനം

അതേസമയം തുടർച്ചയായ 21 ദിവസങ്ങളിലായി പുതിയ കേസുകളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണം കുറവായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,11,499 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,63,90,584 ആയി. വീണ്ടെടുക്കൽ നിരക്ക് 92.79 ശതമാനമായും ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ജൂൺ 02 വരെ 35,37,82,648 സാമ്പിളുകൾ പരിശോധിച്ചു. ബുധനാഴ്‌ച മാത്രം 21,59,873 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യവ്യാപകമായി ഇതുവരെ 22,10,43,693 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: കൊറോണില്‍ കിറ്റിന്‍റെ പേരിൽ വ്യാജ പ്രചരണം : ബാബ രാംദേവിന് സമൻസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.