ETV Bharat / bharat

Kashmir Attack : കശ്‌മീരിൽ വൻ ഭീകരവേട്ട, ആറ് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

ഏറ്റുമുട്ടൽ നടന്നത് അനന്ത്നാഗ്, കുൽഗാം എന്നിവിടങ്ങളില്‍

Kashmir Attack  6 terrorists killed Kashmir  6 terrorists killed in two separate encounters in Kashmir  കശ്‌മീരിൽ വൻ ഭീകരവേട്ട  അനന്ത്നാഗിൽ ഭീകരവേട്ട  കശ്‌മീരിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു  Two encounters break out at J&K
Kashmir Attack: കാശ്‌മീരിൽ വൻ ഭീകരവേട്ട, ആറ് ഭീകരർ കൊല്ലപ്പെട്ടു
author img

By

Published : Dec 30, 2021, 7:20 AM IST

ശ്രീനഗർ : ജമ്മു കാശ്‌മീരിലെ അനന്ത്നാഗിലും കുൽഗാമിലുമായി നടന്ന എറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദിന്‍റെ ആറ് ഭീകരരെ വധിച്ച് സൈന്യം. ഇതിൽ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനിൽ നിന്ന് എത്തിയവരും രണ്ട് പേർ പ്രദേശത്തുള്ളവരുമാണ്. ഇവരിൽ നിന്ന് എകെ 47 ഉൾപ്പടെയുള്ള മാരകായുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്.

പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിലിനെത്തിയതായിരുന്നു സുരക്ഷാ സേന. അതിനിടെ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു.

ALSO READ: 'ആള്‌ സിമ്പിളാ..! ചുറ്റിയടി സ്‌കൂട്ടറില്‍, കാലില്‍ റബർ ചെരിപ്പ്'; 250 കോടി വെട്ടിച്ച പീയുഷ്‌ ജെയ്‌നിനെക്കുറിച്ച് നാട്ടുകാര്‍

തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെടുന്നത്. വെടിവയ്‌പ്പിൽ രോഹിത് യാദവ്, ഇഷാന്ത് എന്നീ സൈനികർക്കും ദീപക് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് സേന തിരച്ചിൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.