ETV Bharat / bharat

പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തോളവും ആറ് സംസ്ഥാനങ്ങളിൽ നിന്ന്

കൊവിഡ് വ്യാപനം ഗണ്യമായി കൂടിവരുന്ന സാഹചര്യത്തിൽ ഇന്ന് കേന്ദ്രം 12 സംസ്ഥാനങ്ങളുമായി ഉന്നതതല ചർച്ച സംഘടിപ്പിച്ചു

author img

By

Published : Mar 28, 2021, 2:37 AM IST

India covid  india covid tally  india covid surge  india covid third wave  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് കണക്ക്  ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ് മൂന്നാം തരംഗം
പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തോളവും ആറ് സംസ്ഥാനങ്ങളിൽ നിന്ന്

ന്യൂഡൽഹി: പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ 79.57 ശതമാനം കേസുകളും മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്‌ഗഢ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന്. 62,258 കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്രയിൽ മാത്രം 35,726 കേസുകൾ റിപ്പോർട്ട് ചെയ്‌തു. പഞ്ചാബ് 2,820ഉം കർണാടക 2,886ഉം മധ്യപ്രദേശ് 2,142 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. ഇത് കൂടാതെ, ഡൽഹിയിൽ 1,558 പേർക്കും തമിഴ്‌നാട്ടിൽ 1,971 പേർക്കും കേരളത്തിൽ 2,055 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം ഗണ്യമായി കൂടിവരുന്ന സാഹചര്യത്തിൽ ഇന്ന് കേന്ദ്രം 12 സംസ്ഥാനങ്ങളുമായി ഉന്നതതല ചർച്ച സംഘടിപ്പിച്ചിരുന്നു. രോഗവ്യാപനം കൂടുതലുള്ള 46 ജില്ലകളിൽ കർശനമായി കണ്ടെയിൻമെന്‍റ് സോണുകൾ തിരിക്കാനും പ്രതിരോധം ശക്തമാക്കാനം കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 5.94 കോടി കടന്നു. 5,94,92,824 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.