പോര്‍ട്ട്‌ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 4,710 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ അഞ്ചു പേർ സമ്പർക്ക രോഗ ബാധിതരും ഒരാൾക്ക് യാത്ര ചരിത്രവുമുണ്ട്.
13 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 4,550 ആയി. നിലവിൽ 99 സജീവ രോഗ ബാധിതരാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ളത്. വൈറസ് ബാധിച്ച് 61 പേർ മരണപ്പെട്ടു. ഇതുവരെ 1,29,389 സാമ്പിളുകളുടെ പരിശോധന നടത്തി.