ETV Bharat / bharat

ഉത്തർപ്രദേശിലുണ്ടായ വാഹന അപകടത്തിൽ ആറ് മരണം - ലക്നൗ

ദേഹാത് കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ജമാൽപൂർ ഗ്രാമത്തിനടുത്ത് രാത്രി 7 മണിയോടെയാണ് സംഭവം

6 killed as tempo collides head-on with bus in UP  ഉത്തർപ്രദേശിലുണ്ടായ വാഹന അപകടത്തിൽ ആറ് മരണം  ദേഹാത് കോട്‌വാലി  ലക്നൗ  ഉത്തർപ്രദേശ്
ഉത്തർപ്രദേശിലുണ്ടായ വാഹന അപകടത്തിൽ ആറ് മരണം
author img

By

Published : Dec 3, 2020, 10:02 PM IST

ലക്നൗ: ഉത്തർപ്രദേശിൽ വ്യാഴാഴ്ച വൈകീട്ട് ടെമ്പോയും ബസും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേഹാത് കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ജമാൽപൂർ ഗ്രാമത്തിനടുത്ത് രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. ടെമ്പോയിലെ ആറ് യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ കുറിച്ചുളള വിവരങ്ങൾ ലഭ്യമല്ലെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് മഹേന്ദ്ര പ്രതാപ് സിംഗ് ചൗഹാൻ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കായി പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവസ്ഥലത്തെത്തി സാധ്യമായ എല്ലാ സഹായങ്ങളും, ശരിയായ ചികിത്സയും നൽകണമെന്ന് അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി സർക്കാർ വക്താവ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.