ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി ഉയർന്നു. വൈറസ് ബാധിച്ച് 1,321 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,91,981 ആയി. കഴിഞ്ഞ ദിവസം 68,885 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 2,90,63,740 ആയി. രാജ്യത്ത് നിലവിൽ 6,27,057 പേർക്കാണ് രോഗബാധയുള്ളത്.
Also Read: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു; 15 പേർക്ക് പ്രവേശനം
2.91 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 17ആം ദിവസമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയെത്തുന്നത്. തുടർച്ചയായ 42ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. 96.61 ശതമാനമാണ് രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 39,78,32,667 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 18,59,469 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതിന് ശേഷം 30,16,26,028 ഡോസ് വാക്‌സിൻ ഇതുവരെ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 64.89 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്.