ശ്രീനഗർ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. കുൽഗ്രാം, പുൽവാമ ജില്ലകളിലാണ് ഏറ്റുമുട്ടലുകളുണ്ടായത്. ലഷ്‌കർ ഇ- ത്വയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദികൾ, ഹിസ്‌ബുല്‍ മുജാഹിദീൻ കമാൻഡർ എന്നിവരുൾപ്പടെ അഞ്ച് പേരെയാണ് സൈന്യം വധിച്ചത്.
24 മണിക്കൂറിൽ മൂന്നിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് തീവ്രവാദികളെയും കുൽഗ്രാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ത്വയ്‌ബ തീവ്രവാദികളെ സൈന്യം വധിച്ചു.
ബുധനാഴ്‌ചയുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്‌ബുൽ മുജാഹിദീൻ കമാൻഡർ മെഹ്‌റസുദീൻ ഹൽവായിയെ സൈന്യം വധിച്ചു. തീവ്രവാദ സംഘടനകൾക്ക് ഫണ്ടിങ്ങും റിക്രൂട്ട്മെന്‍റും നടത്തിയ തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.
പ്രദേശവാസികളെ കൊലപ്പെടുത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഹൽവായ് പങ്കാളിയായിരുന്നുവെന്ന് കുമാർ കൂട്ടിച്ചേർത്തു. എൽഐഡി, ഗ്രനേഡ് ആക്രമണങ്ങളിലും ഇയാൾ പങ്കെടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
READ MORE: പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ