ശ്രീനഗർ: പുൽവാമയിലെ ട്രാലിൽ നിന്നും അഞ്ച് കിലോയോളം സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തതായി പൊലീസ്. ട്രാലിലൂടെ സ്ഫോടക വസ്‌തുക്കൾ കടത്തുന്നുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കണ്ടെടുത്ത വസ്‌തുക്കൾ കൂടുതൽ ഫോറൻസിക് പരിശോധനകൾക്കായി അയച്ചതായി പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Also Read: കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; പ്രതിയെ പിടികൂടിയില്ല
ദക്ഷിണ കശ്‌മീരിലെ സമാധാനവും വികസനവും അസ്ഥിരപ്പെടുത്തുന്നതിന് തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങളെ തടയാൻ സുരക്ഷ സേന നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് ഈ കണ്ടെടുക്കലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്‌ച പുൽവാമ ജില്ലയിലെ തന്നെ അവന്തിപോറയിൽ നിന്നും ഐഇഡി സ്ഫോടക വസ്‌തുക്കളും കണ്ടെടുത്തിരുന്നു. മെയ് 31ന് അവന്തിപോറയിലെ പൻസ്‌ഗാം ഗ്രാമത്തിൽ നിന്നായിരുന്നു ഐഇഡി കണ്ടെടുത്തിരുന്നത്.
Also Read: പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു; പ്രതികളെ തേടി പൊലീസ്