പനജി: വടക്കൻ ഗോവയിൽ ലഹരിപാര്‍ട്ടി നടത്തിയ മലയാളികളടക്കം അഞ്ചു പേര്‍ പിടിയില്‍. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗോവ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മാരക ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് റിസോര്‍ട്ടുകളില്‍ നടന്ന റെയ്ഡില്‍ ഹെറോയിൻ, എംഡിഎംഎ ടാബ്‌ലെറ്റുകൾ, ചരസ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സോണൽ ഓഫീസർ സമീർ വാങ്കഡെ അറിയിച്ചു.
'' ശിവ വാലിയിലെ ഓസ്രാൻ റിസോര്‍ട്ടിലും ലാ റിവ് ബീച്ച് റിസോർട്ടിലുമാണ് ഞങ്ങള്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും ഹെറോയിൻ, എംഡിഎംഎ ടാബ്‌ലെറ്റുകൾ, ചരസ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവരില്‍ രണ്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ ഗോവന്‍ സ്വദേശികളും ഒരാള്‍ സ്വിറ്റ്സർലന്‍റ് പൗരനുമാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി റിസോര്‍ട്ട് ഉടമയ്ക്ക് സെമന്‍സ് നല്‍കിയിട്ടുണ്ട് '' സമീർ വാങ്കഡെ പറഞ്ഞു.