ETV Bharat / bharat

സ്‌ത്രീധനം നൽകിയില്ല; ഗർഭിണിയെ ജീവനോടെ ചുട്ടുകൊന്നു - ക്രൂരമായ കുറ്റകൃത്യം

സ്‌ത്രീധനം നൽകാത്തതിന്‍റെ പേരില്‍ നാല് മാസമായ ഗർഭിണിയെ ഭർതൃപിതാവ് ജീവനോടെ ചുട്ടുക്കൊന്നു. പശ്ചിമ ബംഗാളിലെ മാൾഡയിലാണ് സംഭവം.

Etv BharatPregnant woman allegedly burnt alive  by in laws  pregnant lady  west bengal  dowry  dowry system  നാല് മാസമായ ഗർഭിണി  സ്‌ത്രീധനം  ഭർതൃപിതാവ് ജീവനോടെ ചുട്ടുക്കൊന്നു  പശ്ചിമ ബംഗാളിലെ മാൾഡയിലാണ് സംഭവം  ക്രൂരമായ കുറ്റകൃത്യം  മാൾഡ മെഡിക്കൽ കോളേജ്
ഗർഭിണിയെ ഭർതൃപിതാവ് ജീവനോടെ ചുട്ടുക്കൊന്നു
author img

By

Published : Aug 8, 2023, 7:03 PM IST

മാൾഡ(പശ്ചിമ ബംഗാൾ): സ്‌ത്രീധനം നൽകാത്തതിന്‍റെ പേരിൽ നാല് മാസമായ ഗർഭിണിയെ ഭർതൃപിതാവ് ജീവനോടെ ചുട്ടുക്കൊന്നു. പശ്‌ചിമ ബംഗാളിലെ റാതുവ ബ്ലോക്ക് രണ്ടിലെ സംബാൽപൂർ ഗ്രാമപഞ്ചായത്തിലെ പ്രിയങ്ക റാബിദാസിനെയാണ് (23) ഓഗസ്‌റ്റ് ഒന്നിന് രാത്രി ഭർതൃപിതാവ് ജീവനോടെ ചുട്ടുകൊന്നത്.

മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ് രാജ്‌കുമാർ റാബിദാസ് രേഖാമൂലം പൊലീസിന് പരാതി നൽകിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. മരുമകന്‍ അകലുവും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ഓഗസ്‌റ്റ് ഒന്നിന് രാത്രി തന്‍റെ മകൾ പ്രിയങ്കയെ ക്രൂരമായി മർദ്ദിച്ച ശേഷം തീകൊളുത്തിയതാണെന്ന് രാജ്‌കുമാർ പരാതിയിൽ ആരോപിച്ചു.

പൊളളലേറ്റ് പ്രിയങ്ക നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി തീ അണച്ചതായി രാജ്‌കുമാർ പറഞ്ഞു. അയൽവാസികൾ പ്രിയങ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആക്രമണം നടന്ന് ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയിൽവെച്ച് തന്നെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ക്രൂരമായ കുറ്റകൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് യുവതിയുടെ ഭർതൃവീട്ടുകാർ ഓടിപ്പോയെന്ന് രാജ്‌കുമാർ പറഞ്ഞു. യുവതിയെ മാൾഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ALSO READ:Son killed Mother| ഭാര്യയുടെ അമ്മയും നിരന്തരം വഴക്ക്; രോഷാകുലനായ മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു

അമ്മയെ കൊന്ന് മകൻ: ഭാര്യയും അമ്മയും നിരന്തരം വഴക്കുണ്ടാക്കിയതിൽ രോഷാകുലനായ മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് അമ്മയെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുമ്പ് വടിക്കൊണ്ട് അടിയേറ്റ് വീണ മുന്നി ദേവിയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അജയിയെ നൗബാസ്‌റ്റ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുന്നി ദേവി സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചിരുന്നു. രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം നടന്നത്. കേസിൽ ഭാര്യ രോഷിണിയേയും ചോദ്യം ചെയ്യുമെന്ന് എഡിസിപി സൗത്ത് അങ്കിത പറഞ്ഞു.

ALSO READ:Dead body in Pond| ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; അന്വേഷണവുമായി പൊലീസ്

തലയില്ലാത്ത മൃതദേഹം കുളത്തില്‍: ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പെണ്‍കുട്ടിക്ക് ഏകദേശം 18 മുതൽ 20 വയസ് വരെ പ്രായമുള്ളതായാണ് മനസിലാക്കുന്നത്.

ആളെ തിരിച്ചറിയാനുളള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ബീച്ചിൽ ട്രാവൽ ബാഗിനുള്ളിൽ നിറച്ച നിലയില്‍ ഒരു സ്‌ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.

യുവതിയുടെ നെഞ്ചിൽ ആഴത്തിലുളള മുറിവേറ്റിട്ടുണ്ട്. മൂർച്ഛയുളള ആയുധം കൊണ്ടായിരിക്കാമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി കണ്ഡിയിലെ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.