ന്യൂഡൽഹി: 5 ജി ലഭ്യമാകുന്ന ആദ്യവർഷത്തിൽ ഇന്ത്യയിൽ കുറഞ്ഞത് നാല് കോടി (40 ദശലക്ഷം) സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് 5 ജി സേവനം ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ. 5 ജി ലഭ്യമാകുന്ന ആദ്യ നാളുകളിൽ തന്നെ രാജ്യത്ത് 67 ശതമാനം ഉപയോക്താക്കളോടു കൂടി അപ്‌ഗ്രേഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ 5 ജി പുതിയ ഉപഭോക്തൃ പെരുമാറ്റങ്ങൾ ആരംഭിക്കാൻ തുടങ്ങിയത് എങ്ങനെയെന്ന് എറിക്‌സൺ കൺസ്യൂമർ ലാബിന്‍റെ പുതിയ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
Also Read: 5 ജി സാങ്കേതികവിദ്യ പരീക്ഷണങ്ങൾക്ക് അനുമതി നൽകി ടെലികോം വകുപ്പ്
വൈ-ഫൈ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം തന്നെ 4 ജി ഉപയോക്താക്കളുയുമായി താരതമ്യപ്പെടുത്തുമ്പോൾ 5 ജി ഉപയോക്താക്കൾ ആഴ്‌ചയിൽ ശരാശരി രണ്ട് മണിക്കൂർ ക്ലൗഡ് ഗെയിമിങിനും ഒരു മണിക്കൂർ ഓക്‌മെന്‍റഡ് റിയാലിറ്റി (എആർ) ആപ്ലിക്കേഷനുകൾക്കും വേണ്ടി ചെലവഴിക്കുന്നു. എന്നിരുന്നാലും 5 ജി ഉപയോക്താക്കൾ ഇന്‍റർനെറ്റ് വേഗതയിൽ തികച്ചും സംതൃപ്‌തരാണ്. അതേസമയം നൂതന സേവനങ്ങളുടെയും പുതിയ ആപ്ലിക്കേഷനുകളുടെയും ലഭ്യതയിൽ 70 ശതമാനവും ഉപയോക്താക്കൾ അസംതൃപ്തരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിജിറ്റൽ സേവനം ഉപയോഗപ്പെടുത്തിയുള്ള 5 ജി പ്ലാനുകൾക്കായി 20 മുതൽ 30 ശതമാനത്തിൽ കൂടുതൽ വരെ ചെലവഴിക്കാൻ തയ്യാറാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. 5 ജി സേവനം സ്വീകരിച്ചവരിൽ പത്തിൽ ഏഴ് പേരും 4 ജിയേക്കാൾ ഉയർന്ന വേഗത പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ പത്തിൽ ആറ് പേരും കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിൽ (സിഎസ്‌പി) നിന്ന് 5 ജി ഡാറ്റ പങ്കിടൽ പോലുള്ള സേവനങ്ങളിൽ വിലനിർണയവും പ്രതീക്ഷിക്കുന്നു.