ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തി സംവരണ ആനുകൂല്യങ്ങൾക്കായി 43 ഗ്രാമങ്ങളെ പ്രഖ്യാപിച്ച് ജമ്മു കശ്‌മീർ ഭരണകൂടം. ജമ്മു, കത്വ, സാംബ എന്നിവിടങ്ങളിലെ 43 അതിർത്തി ഗ്രാമങ്ങളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2020 ഡിസംബറിൽ നടന്ന പൊതു പരാതികളുമായി ബന്ധപ്പെട്ട പരിപാടിയിൽ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന പട്ടികയിലുള്ള ഗ്രാമങ്ങൾക്ക് ജമ്മു കശ്‌മീർ റിസർവേഷൻ റൂൾസ് 2005 പ്രകാരം ആനുകൂല്യങ്ങൾ നൽകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് അറിയിച്ചു.
ജമ്മു കശ്‌മീരിലെ 43 ഗ്രാമങ്ങൾക്ക് അതിർത്തി സംവരണ ആനുകൂല്യം
2020 ഡിസംബറിൽ നടന്ന പൊതു പരാതികളുമായി ബന്ധപ്പെട്ട പരിപാടിയിൽ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി