ETV Bharat / bharat

രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ ഇ-ഹോസ്‌പിറ്റലുകളിലൂടെ ജനങ്ങൾക്ക് പ്രധാന ആശുപത്രികളിൽ അപ്പോയിന്‍റ്‌മെന്‍റ് എടുക്കുന്നത് എളുപ്പമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി

420 e-Hospitals established  under Digital India initiative  Ravi Shankar Prasad on e-Hospitals  രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്  രവിശങ്കർ പ്രസാദ്  ഡിജിറ്റൽ ഇന്ത്യ  ഇ-ഹോസ്‌പിറ്റലുകൾ  ഡിജിറ്റൽ പ്ലാറ്റ്‌ഫോം  e-Hospitals  Digital India initiative  Digital India  Digital India e-Hospitals  Ravi Shankar Prasad
രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
author img

By

Published : Feb 10, 2021, 1:05 PM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം 420 ഇ-ഹോസ്‌പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. 2015 സെപ്‌റ്റംബർ മുതൽ 18.37 കോടിയിലധികം ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ ഇ-ഹോസ്‌പിറ്റലുകളിലൂടെ ജനങ്ങൾക്ക് പ്രധാന ആശുപത്രികളിൽ അപ്പോയിന്‍റ്‌മെന്‍റ് എടുക്കുന്നത് എളുപ്പമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി പങ്കു വച്ച ഗ്രാഫിക് അനുസരിച്ച് രോഗികളെയും ആശുപത്രിയെയും ഡോക്‌ടർമാരെയും ബന്ധിപ്പിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റത്തവണയായി പരിഹാരം കാണുന്നതിനുള്ള മാർഗമാണ് ഇ-ഹോസ്‌പിറ്റൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.