ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 40 ചൂതാട്ടക്കളിക്കാരെ പിടികൂടി. ഇവരിൽ നിന്ന് 3.40 ലക്ഷം രൂപയും പിടിച്ചെടുത്തു. ഭട്‌കിയ ഗ്രാമത്തിലെ വനത്തിൽ ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രണ്ട് സംഘത്തെ വനത്തിനുള്ളിൽ നിന്നും മറ്റ് രണ്ട് സംഘങ്ങളെ ഖുഡൈലിനടുത്ത് നിന്നുമാണ് പിടികൂടിയത്.
40 മൊബൈൽ ഫോണുകൾ, കാർഡുകൾ, നാല് കാറുകൾ, സ്‌കൂട്ടറുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവാസ് സ്വദേശികളായ മോനു ശിവാരെ, ഗോവിന്ദ് ഖാറ്റിക് എന്നിവരാണ് ചൂതാട്ടത്തിന് നേതൃത്വം നടത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.