ലക്‌നൗ : ആഗ്രയിലെ ധരിയായില്‍ കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചു. ഇന്നലെ രാവിലെ 7.30 ന് കുഴല്‍ കിണറില്‍ വീണ കുട്ടിയെ വൈകിട്ട് 4.55 നാണ് പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് അറിയിച്ചു.
-
खुले बोरवेल से मनुष्यों और पशुओं दोनों का जीवन संकट में पड़ जाता है, इसलिए अभियान चलाकर खुले बोरवेल को बन्द कराया जाए अथवा उन पर ढक्कन रखवाया जाए: मुख्यमंत्री श्री @myogiadityanath जी महाराज
— Yogi Adityanath Office (@myogioffice) June 14, 2021 " class="align-text-top noRightClick twitterSection" data="
">खुले बोरवेल से मनुष्यों और पशुओं दोनों का जीवन संकट में पड़ जाता है, इसलिए अभियान चलाकर खुले बोरवेल को बन्द कराया जाए अथवा उन पर ढक्कन रखवाया जाए: मुख्यमंत्री श्री @myogiadityanath जी महाराज
— Yogi Adityanath Office (@myogioffice) June 14, 2021खुले बोरवेल से मनुष्यों और पशुओं दोनों का जीवन संकट में पड़ जाता है, इसलिए अभियान चलाकर खुले बोरवेल को बन्द कराया जाए अथवा उन पर ढक्कन रखवाया जाए: मुख्यमंत्री श्री @myogiadityanath जी महाराज
— Yogi Adityanath Office (@myogioffice) June 14, 2021
സൈന്യം, എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍ആഫ്, പൊലീസ് എന്നിവരുടെ സംയുക്ത പരിശ്രമത്തിന്‍റെ ഭാഗമായാണ് കുട്ടിയെ രക്ഷിയ്ക്കാന്‍ സാധിച്ചതെന്ന് ആഗ്ര എസ്എസ്‌പി മുനിരാജ് ജെ വ്യക്തമാക്കി. ആറ്-ഏഴ് വര്‍ഷങ്ങളായി കുഴല്‍ കിണര്‍ അവിടെ ഉണ്ടെന്നും ഈയിടെയാണ് അത് താല്‍ക്കാലികമായി തുറന്നതെന്നും പൊലീസ് മേധാവി അറിയിച്ചു.
Read more: നാല് വയസുകാരന്‍ കുഴൽ കിണറില്‍ വീണു ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കുട്ടിയുടെ കുടുംബത്തിന്‍റെ തന്നെ ഭൂമിയിലാണ് കുഴല്‍ കിണര്‍ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ 7.30 നാണ് 150 അടി താഴ്‌ചയുള്ള കുഴല്‍ കിണറില്‍ 4 വയസുകാരന്‍ വീണത്. 90 അടി താഴ്‌ചയില്‍ കുട്ടി കുടുങ്ങുകയായിരുന്നു.