ഹൈദരാബാദ് : കസ്തൂര്‍ബ ഗാന്ധി സ്മാരക ട്രസ്റ്റില്‍ നിന്ന് 14 യുവതികള്‍ രക്ഷപ്പെട്ടു. പല കുറ്റകൃത്യങ്ങളിലായി അറസ്റ്റ്‌ചെയ്യപ്പെട്ട് പൊലീസ് ഇവിടെ പാര്‍പ്പിച്ചിരുന്നവരാണ് കടന്നുകളഞ്ഞത്. ശുചിമുറിയുടെ ജനല്‍പാളികള്‍ മാറ്റിയാണ് യുവതികള്‍ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ് ഇക്കാര്യം ട്രസ്റ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നര്‍സിങ്കി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരിലേറെയും പശ്ചിമബംഗാള്‍ മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ALSO READ: തിരുവല്ലത്ത് കഞ്ചാവ് വില്‍ല്പന ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍
വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ട 18 പേരെയാണ് കസ്തൂര്‍ബ ഗാന്ധി സ്മാരക ട്രസ്റ്റില്‍ താമസിപ്പിച്ചിരുന്നത്. ഇതില്‍ 15 പേരാണ് ഇന്നലെ രാത്രി രണ്ട് മണിയോടെ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പുറത്തേക്ക് കടക്കുന്നതിനിടെ അപകടം സംഭവിച്ച ഒരു യുവതിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. വിവിധ സംഘങ്ങള്‍ രൂപീകരിച്ച് യുവതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.