ലക്‌നൗ: ഉത്തർപ്രദേശിലെ ചലേസറിൽ ബസ് ട്രക്കിലിടിച്ച് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ALSO READ:യെസ് ബാങ്ക് തട്ടിപ്പ് കേസ്; ഗൗതം ഥാപ്പറിനെതിരെ കേസെടുത്തു
ആഗ്രയിൽ നിന്നും കാൺപൂരിലേക്ക് പോയ ബസാണ് ചലേസർ ഫ്ലൈഓവറിന് സമീപം നിർത്തിയിട്ടിരുന്ന ചരക്ക് ട്രക്കിലേക്ക് ഇടിച്ചു കയറിയത്. യുപി സ്വദേശികളായ മണി (60), റേഷം (65) ,മണ്ഡലേശ്വർ (28),നരേന്ദ്ര സിങ് ചൗഹാൻ (52) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ എസ്‌എൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.