ഭോപ്പാൽ: സുനാർ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിയുടെ മറുവശത്ത് കുടുങ്ങി കിടന്നവരെ എസ്‌ഡിആർഎഫിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ആദ്യഘട്ടത്തിൽ നാല് കുട്ടികളെയും ഏതാനും തൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്. നദിക്ക് കുറുകെ നിർമിക്കുന്ന പാലം പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായത്.
also read:മെയ് മാസം പെയ്തത് 107.9 മില്ലീമീറ്റർ ; 121 വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന നിരക്ക്
നദി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികളെയും രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്നാണ് നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.