ലക്‌നൗ: 2017 മുതൽ 2020 വരെയുള്ള മൂന്ന് വർഷത്തിനിടെ ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടലുകളിൽ യോഗി ആദിത്യനാഥ് സർക്കാർ ലക്ഷ്യമിട്ടത് പ്രധാനമായും മുസ്ലീങ്ങളെയാണെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ബൽറാംപൂറിൽ നടന്ന പൊതുജനറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് വർഷത്തിനിടെ 6,475 ഏറ്റുമുട്ടലുകളാണ് നടന്നത്. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരിൽ 37 ശതമാനം മുസ്ലീങ്ങളാണ്. യോഗി ആദിത്യനാഥ് സർക്കാരിന്‍റെ ഏറ്റുമുട്ടൽ നയത്തിന്‍റെ ഏറ്റവും വലിയ ഇരകളായി മുസ്ലീങ്ങൾ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.