ശ്രീനഗർ: ജമ്മു കശ്‌മീരില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചാം ഘട്ടത്തിൽ 37 ജില്ലാ വികസന കൗൺസിൽ (ഡി.ഡി.സി) നിയോജകമണ്ഡലങ്ങൾ വോട്ടെടുപ്പിന് സാക്ഷ്യം വഹിക്കും. ഇതിന് പുറമെ 58 സർപഞ്ചിലും 218 ഉപ സർപഞ്ച് സീറ്റുകളിലും വോട്ടെടുപ്പ് നടത്തും.
കശ്‌മീർ ജില്ലാ വികസന കൗൺസിൽ സ്ഥാനാർഥികളായി 30 സ്‌ത്രീകളടക്കം 155 പേരാണ് മത്സരരംഗത്തുള്ളത്. ജമ്മു ഡിവിഷനിൽ 20 ഡി.ഡി.സി നിയോജകമണ്ഡലങ്ങളിലായി 40 സ്‌ത്രീകളടക്കം 144 സ്ഥാനാർഥികളുമാണുള്ളത്. അഞ്ചാം ഘട്ടത്തിൽ 125 സർപഞ്ച് സീറ്റുകളിൽ 30 സീറ്റുകൾ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ചാം ഘട്ടത്തിൽ 433285 പുരുഷ വോട്ടർമാരും 394234 സ്‌ത്രീ വോട്ടർമാരും ഉൾപ്പെടെ 827519 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഇതിൽ 439529 പേർ ജമ്മു ഡിവിഷനിൽ നിന്നുള്ളവരും 387990 പേർ കശ്‌മീർ ഡിവിഷനിൽ നിന്നുള്ളവരുമാണ്.