ETV Bharat / bharat

വീണ്ടും നടുക്കുന്ന ക്രൂരത, യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി - സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡിന് വശത്തായി യുവതിക്ക് പീഡനം

സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് യുവതി പീഡനത്തിനിരയായത്. വധശ്രമം, ബലാത്സംഗം എന്നി വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

30-year-old-woman-raped-in-mumbai
വീണ്ടും നടുക്കുന്ന ക്രൂരത, യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി
author img

By

Published : Sep 10, 2021, 10:22 PM IST

മുംബൈ: മുംബൈയിലെ സാക്കിനാക്കയില്‍ ഞെട്ടിക്കുന്ന ക്രൂരത. 30 കാരിയായ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമാണെന്നും സംഭവത്തില്‍ പ്രതിയായ മോഹൻ ചൗഹാനെ (45) അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ഒൻപത് വർഷങ്ങൾക്ക് മുൻപ് ഡല്‍ഹിയില്‍ നടന്ന നിർഭയ സംഭവത്തിന് സമാനമായാണ് സാക്കിനാക്കയില്‍ ബലാത്സംഗവും ക്രൂര പീഡനവും നടന്നിട്ടുള്ളത്. വെള്ളിയാഴ്‌ച രാവിലെ മൂന്ന് മണിയോടെയാണ് സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മർദ്ദിക്കുന്നുവെന്ന വിവരം പൊലീസ് കൺട്രോൾ റൂമില്‍ ലഭിച്ചിരുന്നു.

സംഭവ സ്ഥലത്ത് എത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ രാജവാദി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിക്ക് സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ മുറിവ് ഏറ്റതായാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. റോഡിന് വശത്തായി നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് യുവതി പീഡനത്തിനിരയായത്. വധശ്രമം, ബലാത്സംഗം എന്നി വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികൾ ഉണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഡെപ്യൂട്ടി കമ്മിഷണർ മഹേശ്വരി റെഡ്ഡി അറിയിച്ചു.

Also Read: #JeeneDo: Society must ensure women safety, Nirbhaya's mother on Goa gang rape case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.