ബംഗളൂരു : കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ദലിത് വനിതയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത മൂന്ന് യുവാക്കള്‍ പിടിയില്‍. കര്‍ണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് സംഭവം നടന്നത്.
കിലഗെരെ ഗ്രാമത്തിലെ താമസക്കാരായ സച്ചിന്‍, സ്വാമി, മനു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. തേജസ്വിനി എന്ന യുവതിയുടെ പരാതിയില്‍ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
also read: തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ഇളയച്ഛനെതിരെ പോക്സോ കേസ്
പ്രദേശത്ത് ദിവസങ്ങളായി വെള്ളം നല്‍കാതിരുന്ന കരാറുകാരനേയും ഗ്രാമ പഞ്ചായത്ത് അംഗത്തേയും തേജസ്വിനി ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.