ETV Bharat / bharat

കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു ; 13 പേര്‍ ആശുപത്രിയില്‍

ഡെക്സ്ട്രോമെതോര്‍ഫന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന അഭിപ്രായമാണ് ഡി.ജി.എച്ച്.എസ് മുന്നോട്ടുവയ്ക്കുന്നത്

3 kids die after taking cough syrup at Delhi's mohalla clinic  Dextromethorphan drug  side effects  കഫ്സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ ഡല്‍ഹിയില്‍ മരിച്ചു  ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകള്‍
മൊഹല്ലക്ലിനിക്കുകളില്‍ നിന്ന് നല്‍കിയ കഫ്സിറപ്പ് കഴിച്ച മൂന്ന് കുട്ടികള്‍ മരണപ്പെട്ടു; പതിമൂന്ന് പേര്‍ ആശുപത്രിയില്‍
author img

By

Published : Dec 20, 2021, 8:17 PM IST

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിന്‍റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളില്‍ നിന്നും നല്‍കിയ കഫ്‌ സിറപ്പ് ( ഡെക്സ്ട്രോമെതോര്‍ഫന്‍) കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചെന്ന് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്‍റെ(ഡി.ജി.എച്ച്.എസ്) അന്വേഷണ റിപ്പോര്‍ട്ട്. കഫ്‌ സിറപ്പ് കഴിച്ച 16 കുട്ടികളെയാണ് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചെന്നാണ് ഡി.ജി.എച്ച്.എസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയായ കലാവതി സരണ്‍ ആശുപത്രിയില്‍ 16 കുട്ടികള്‍ ഡെക്സ്ട്രോമെതോര്‍ഫന്‍ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഈ കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നിര്‍ദേശിച്ചത് ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മൊഹല്ല ക്ലിനിക്കുകളാണ്. കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നല്‍കാന്‍ പാടില്ല. ഈ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചത് ഒമേഗ ഫാര്‍മ്മസ്യൂട്ടിക്കല്‍സാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ALSO READ: ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ധിക്കുന്നതിന്‍റെ കാരണങ്ങള്‍

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നിര്‍ദേശിക്കാന്‍ പാടില്ലെന്ന് എല്ലാ ക്ലിനിക്കുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഡല്‍ഹി ഗവണ്‍മെന്‍റിനോട് ഡി.ജി.എച്ച് എസ് ആവശ്യപ്പെട്ടു. പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി ഡെക്സ്ട്രോമെതോര്‍ഫന്‍ പിന്‍വലിക്കണമെന്ന അഭിപ്രായവും ഡിജിഎച്ച്എസ് മുന്നോട്ടുവയ്ക്കുന്നു.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഡെക്സ്ട്രോമെതോര്‍ഫന്‍ നല്‍കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ടെങ്കിലും. പല ക്ലിനിക്കുകളും ഇത് പാലിക്കാറില്ലെന്ന് പറ്റ്നാ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ പ്രഫസര്‍ ഡോ.ചന്ദ്ര മോഹന്‍ കുമാര്‍ പറഞ്ഞു.

കുട്ടികളില്‍ ഈ മരുന്ന് പല പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കുന്നു. കാഴ്ചക്കുറവ്, ആലസ്യം തുടങ്ങിയവ ഇതിന്‍റെ പാര്‍ശ്വ ഫലങ്ങളാണ്. എന്നാല്‍ ഈ മരുന്ന് കഴിച്ചുള്ള മരണം ആദ്യമായാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെക്സ്ട്രോമെതോര്‍ഫന്‍റെ അമിതോപയോഗമായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും ഡോ.ചന്ദ്ര മോഹന്‍കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.