ബെംഗളൂരു : ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപന നടത്തിയതിന് ക്രൈംബ്രാഞ്ച് മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. മഞ്ജുനാഥ്, രാജ്‌കുമാര്‍, അനിൽ കുമാർ എന്നിവരാണ് പിടിയിലായതെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. നേരത്തെ ഡൽഹി, മധ്യപ്രദേശ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ കരിഞ്ചന്ത നടത്തിയവരെ പിടികൂടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ദൗർലഭ്യം നേരിടുമ്പോഴാണ് ഇത്തരത്തിൽ അനധികൃത വില്‍പ്പന.
Also Read: ഹരിയാനയില്‍ ഓക്‌സിജനും റെംഡിസിവറും കരിഞ്ചന്തയില്‍; 45 പേര്‍ പിടിയില്‍
അതേസമയം കൊവിഡ് സഹായത്തിന്റെ ഭാഗമായി യുകെയിൽ നിന്ന് 1,200 ഓക്‌സിജൻ സിലിണ്ടറുകൾ ഇന്ത്യയിലെത്തി. അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾക്ക് പുറമേ ട്വിറ്ററും ഇന്ത്യയ്‌ക്ക് സഹായഹസ്‌തമേകിയിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ