ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ആസിഫ് (19), നാസിർ (22), ആസിഫ് (20) എന്നിവരാണ് മരിച്ചത്. മൂവരും ദീപൂർ നിവാസികളാണ്. കുളിക്കാനായി പുറപ്പെട്ട മൂന്ന് പേരും വീടുകളിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുഴയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി അയച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
Also Read: ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ബിജെപി പ്രവർത്തകൻ മരിച്ചു