ന്യൂഡൽഹി: ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളും സൗജന്യ എല്‍.പി.ജി വര്‍ധിപ്പിക്കാനും തീരുമാനം. സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകള്‍ കൂടി ഉൾപ്പെടുത്തി. ഉജ്വല പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്താനും തീരുമാനം.
ജമ്മു കശ്‌മീരിന് വാതക പൈപ് ലൈൻ പദ്ധതിയും പ്രഖ്യാപിച്ചു. സോളാർ എനർജി കോർപറേഷന് 1000 കോടി രൂപയുടെ അധിക സഹായവും പ്രഖ്യാപിച്ചു.