ചെന്നൈ: പടക്കക്കടയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മരണം. വെല്ലൂരിലെ കട്പാടിയിലാണ് സംഭവം. കടയുടമ മോഹന്‍(62) പേരക്കുട്ടികളായ തേജസ്(8), ധനുഷ്(4) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അപകടമുണ്ടായ കട മുഴുവന്‍ കത്തി നശിച്ചു. സമീപത്ത് നിർത്തിട്ട 5 ഇരുചക്ര വാഹനങ്ങൾക്ക് തീപ്പിടിച്ചു. കട്പാടി ഡിഎസ്പി രവിചന്ദ്രൻ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Also Read: മദ്യപാനത്തിനിടെ വാക്കുതർക്കം ; സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി
തീ പടര്‍ന്നപ്പോള്‍ പ്രദേശവാസികള്‍ വെള്ളം ഒഴിച്ച് കെടുത്താന്‍ ശ്രമിക്കുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തിരുന്നു. കട്പാടി അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീക്കെടുത്തി. രാവിലെ കട തുറന്ന് അധികം വൈകാതെ തന്നെ തീപ്പിടുത്തം നടന്നതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ലാറ്റേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വെല്ലൂർ അടുക്കമ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.