ETV Bharat / bharat

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളില്‍ ഭീകരാക്രമണം ; മൂന്ന് മരണം - മൂന്ന് പേർ കൊല്ലപ്പെട്ടു

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുല്ല ആക്രമണത്തെ അപലപിച്ചു

JK: Prominent Kashmiri Pandit pharmacy owner  2 other civilians shot dead within hours  ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണം  തീവ്രവാദി ആക്രമണം  മൂന്ന് പേർ കൊല്ലപ്പെട്ടു  jammu kashmir
ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
author img

By

Published : Oct 5, 2021, 10:53 PM IST

ശ്രീനഗർ : ശ്രീനഗറിലും ബന്ദിപോര ജില്ലയിലും ചൊവ്വാഴ്‌ച നടന്ന വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. കശ്‌മീരി പണ്ഡിറ്റും ശ്രീനഗറിലെ പ്രശസ്ത ഫാർമസി ഉടമയുമായ മഖൻ ലാൽ ബിന്ദ്രൂവാണ്(68) ആദ്യം കൊല്ലപ്പെട്ടത്. ഫാർമസിയിലിരിക്കെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ ഹവാൽ പ്രദേശത്ത് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ തെരുവ് കച്ചവടക്കാരനായ വീരേന്ദർ കൊല്ലപ്പെട്ടു.

Also Read: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു ; പ്രതിഷേധം

തുടര്‍ന്ന് ബന്ദിപോര ജില്ലയിലെ നായിദ്ഖാൻ ഇൻ പ്രദേശത്ത് മുഹമ്മദ് ഷാഫി ലോൺ എന്നയാളെയും തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി. ടാക്‌സി സ്റ്റാന്‍റിൽ വച്ചാണ് മുഹമ്മദ് ഷാഫിക്ക് നേരെ ആക്രമണം ഉണ്ടായത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുല്ല ആക്രമണത്തെ അപലപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.