ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുതിയ രോഗലക്ഷണങ്ങള്‍ ആരോഗ്യമേഖലയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വിദഗ്ധരുടെ അഭിപ്രായ പ്രകാരം സന്ധി വേദന, ശരീരവേദന, വയറുവേദന, വിശപ്പ്, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങള്‍. ചുമ, പനി എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചില രോഗികളില്‍ മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നുണ്ട്.
Also Read: രാജ്യത്ത് ഭീതി വിതച്ച് കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 780 മരണം
കൊവിഡ് വൈറസ് വായയും, ഉമിനീരും കടന്ന് ശ്വാസകോശത്തിലേക്ക് നേരിട്ടെത്തി ആന്തരികാവയവങ്ങളെ ബാധിക്കുന്നത് രോഗികളുടെ അവസ്ഥ കൂടുതല്‍ മോശമാക്കുന്നു. രോഗമുക്തി നേടിയവര്‍ക്ക് പോലും ചെറുകുടലില്‍ രക്തസ്രാവം അനുഭവപ്പെടുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍.
Also Read: സംസ്ഥാനത്ത് ഇന്ന് 5063 പേർക്ക് കൊവിഡ്; 22 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്. അടുത്ത നാല് ആഴ്ച വളരെ ഗുരുതരമാണെന്ന് ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങളുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് കൊവിഡ് രണ്ടാം തരംഗത്തിന് കാരണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ 8 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. സജീവമായ കേസുകളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.