ETV Bharat / bharat

കൊവിഡ് രണ്ടാം തരംഗം വിലയിരുത്തി ഐഐടി - ന്യൂഡൽഹി

മെയ് 11 മുതൽ 15 വരെയുള്ള കാലയളവിൽ 33 മുതൽ 35 ലക്ഷം കേസുകൾ വരെ ഉയർന്നേക്കാം. കൂടാതെ മെയ് അവസാനത്തോടെ കേസുകൾ കുത്തനെ കുറയുമെന്നും വിലയിരുത്തൽ.

second wave covid covid19 2nd wave 2nd covid wave covid may peak കൊവിഡ് കൊവിഡ്19 രണ്ടാം തരംഗം കൊവിഡ് രണ്ടാം തരംഗം ഐഐടി iit ന്യൂഡൽഹി new delhi
2nd covid wave may peak between may 11-15 wih 33-35lakh total active cases
author img

By

Published : Apr 23, 2021, 7:47 PM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം ഘട്ടത്തിൽ മെയ് 11 മുതൽ 15 വരെയുള്ള കാലയളവിൽ 33 മുതൽ 35 ലക്ഷം കേസുകൾ വരെ ഉയർന്നേക്കാമെന്ന് വിലയിരുത്തൽ. ഐഐടി ശാസ്‌ത്രജ്ഞർ ആവിഷ്‌കരിച്ച ഗണിതശാസ്‌ത്ര മൊഡ്യൂൾ പ്രകാരമാണ് വിലയിരുത്തൽ. കൂടാതെ മെയ് അവസാനത്തോടെ കേസുകൾ കുത്തനെ കുറയുമെന്നും വൈറോളജിസ്‌റ്റ് ഗഗൻദീപ് കാങ് സൂചിപ്പിച്ചു. രണ്ടാം തരംഗത്തിൽ കൊവിഡ് വ്യാപനം വളരെ വേഗത്തിലാണ് അധികരിച്ചത്.

ആദ്യഘട്ടത്തെ അപേക്ഷിച്ച് ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിന് കാരണം. കൂടാതെ ജനിതകമാറ്റം കൈവരിച്ച പുതിയ വൈറസുകൾക്ക് വ്യാപനശേഷി കൂടുതലെന്നുള്ളതും ഇതിന് മറ്റൊരു കാരണമാണ്. എല്ലാവർക്കും തൽക്ഷണം വാക്‌സിനേഷൻ നർൽകാൻ സർക്കാരിന് സാധിക്കുന്നതു വരെ ഉചിതമായ മുൻകരുതലുകളില്ലാതെ ആളുകൾ പരസ്‌പരം സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഇപ്പോഴുള്ള രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയെന്നും അതുകൊണ്ട് തന്നെ കൊവിഡ് രോഗികൾ നാലു ലക്ഷം പിന്നിട്ടേക്കാം എന്ന കണക്കുകൂട്ടലിനെ തടയാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരുകൾക്കും ഗഗൻദീപ് നിർദേശം നൽകി. പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ അവശ്യ സേവനങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും നൽകുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ചിന്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് റാലികളും മതപരമായ ചടങ്ങുകളും മറ്റും വ്യാപനത്തിന്‍റെ തോത് വർധിപ്പിക്കുന്നതിന് സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ജനങ്ങൾ കൂട്ടം കൂടാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. ഇക്കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.