ചെന്നൈ : തിരുവള്ളൂരിൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തകർക്കത്തെത്തുടർന്നുണ്ടായ ആക്രമണത്തിൽ 27 കാരിയായ ഐടി പ്രൊഫഷണൽ കൊല്ലപ്പെട്ടു. തിരുവള്ളൂർ സ്വദേശിനി ശിവരഞ്ജനിയാണ് അയൽവാസിയായ ബാലചന്ദറിന്‍റെ കുത്തേറ്റ് മരിച്ചത്.
ശിവരഞ്ജനിയുടെ അമ്മയായ ലോകനായകി തന്‍റെ ബന്ധുവും അയൽവാസിയുമായ ബാലചന്ദറുമായി ഭൂമി പ്രശ്‌നത്തിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ബാലചന്ദർ പച്ചക്കറി വെട്ടുന്ന കത്തി ഉപയോഗിച്ച് ശിവരഞ്‌ജനിയെ ക്രൂരമായി ആക്രമിച്ചു.
ALSO READ: 'ബുള്ളി ബായ്' ആപ്പിന്‍റെ മുഖ്യ സൂത്രധാര? യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
നെഞ്ചിലും കഴുത്തിലും മുതുകിലും മാരകമായി കുത്തേറ്റ ശിവരഞ്ജനിയെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അറസ്റ്റ് ചെയ്‌തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും തിരുവള്ളൂർ പൊലീസ് അറിയിച്ചു.