ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 26,513 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ 490 മരണവും റിപ്പോർട്ട് ചെയ്‌തു. 31,673 പേർ രോഗമുക്തി നേടി. നിലവിൽ 296131 സജീവ രോഗികളാണ് ചികിത്സയിലുള്ളത്.
Read more: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,27,510 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,81,75,044 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ദിവസം 1,52,734 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.