ETV Bharat / bharat

ഷെൽട്ടർ ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; മതപരിവർത്തനം ആരോപിച്ച് ബാലാവകാശ കമ്മീഷൻ - Madhya Pradesh Conversion

Girls Missing From Hostel : ഭോപ്പാലിലെ എയ്ഞ്ചൽ ബാലഗൃഹ ഷെൽട്ടർ ഹോമിൽ നിന്ന് 26 ഓളം പെൺകുട്ടികളെ കാണാതായതായി ആരോപണം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് ആരോപണം ഉയരുന്നത്.

Etv Bharatമതപരിവർത്തനം  മധ്യപ്രദേശ് മതപരിവർത്തനം  Madhya Pradesh Conversion  Priyank Kanungo
26 Girls From Illegally Run Childrens Home Missing
author img

By ETV Bharat Kerala Team

Published : Jan 6, 2024, 10:27 PM IST

ഭോപ്പാൽ: മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ അനധികൃത ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന 26 ഓളം പെൺകുട്ടികളെ കാണാതായതായി ആരോപണം. ഭോപ്പാലിലെ എയ്ഞ്ചൽ ബാലഗൃഹ ഷെൽട്ടർ ഹോമിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത് (26 Girls From Illegally Run Childrens Home Missing). സംഭവം പുറത്തുവന്നതിന് പിന്നാലെ നിർബന്ധിത മതപരിവർത്തനം അടക്കമുള്ള ആരോപണം ഉയർന്നിരുന്നു. അതേസമയം ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ കാണാതായതായെന്ന വാദം ഭോപ്പാൽ ജില്ലാ കളക്‌ടറും ഭോപ്പാൽ പൊലീസും തള്ളിയതായും റിപ്പോർട്ടുണ്ട്. 26 കുട്ടികളും വീടുകളിലേക്ക് മടങ്ങിയതാണെന്നുമാണ് കളക്‌ടറും പൊലീസും നൽകുന്ന വിശദീകരണം.

  • भोपाल के परवलिया थाना क्षेत्र में बिना अनुमति संचालित बालगृह से 26 बालिकाओं के गायब होने का मामला मेरे संज्ञान में आया है।

    मामले की गंभीरता तथा संवेदनशीलता को देखते हुए सरकार से संज्ञान लेने एवं त्वरित कार्रवाई करने का आग्रह करता हूं।

    — Shivraj Singh Chouhan (@ChouhanShivraj) January 6, 2024 " class="align-text-top noRightClick twitterSection" data=" ">

ഭോപ്പാലിലെ പർവാലിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മലയാളി വൈദീകരുടെ കീഴിൽ സിഎംഐ സഭയുടെ ഷെൽട്ടർ ഹോം പ്രവർത്തിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഷെൽട്ടർ ഹോമിൽ നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് ആരോപണം ഉയരുന്നത്. പരിശോധനയിൽ 68 പെൺകുട്ടികളുടെ എൻട്രികൾ കണ്ടെത്തി എന്നാൽ അവരിൽ 26 പേർ അവിടെയുണ്ടായിരുന്നില്ല. പെൺകുട്ടികളെ കാണാതായതിനെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്‌ടർ അനിൽ മാത്യുവിനെ ചോദ്യം ചെയ്‌തപ്പോൾ മറുപടി തൃപ്‌തികരമായിരുന്നില്ലെന്നും, കേസിൽ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്നും പ്രിയങ്ക് കനുങ്കോ പറഞ്ഞു.

ചിൽഡ്രൻസ് ഹോം കൈകാര്യം ചെയ്യുന്ന മിഷനറി തെരുവിൽ നിന്ന് ഏതാനും കുട്ടികളെ രക്ഷിച്ചതായും, അവര്‍ ലൈസൻസില്ലാതെയാണ് ഷെൽട്ടർ ഹോം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രക്ഷപ്പെടുത്തിയവരെ രഹസ്യമായി പാർപ്പിച്ച് ക്രിസ്‌തുമതം ആചരിപ്പിക്കുകയാണെന്നും എൻസിപിസിആർ ചെയർമാൻ കുറ്റപ്പെടുത്തി.

"6 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. നിർഭാഗ്യവശാൽ, മധ്യപ്രദേശിലെ വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥർ ഇത്തരം എൻ‌ജി‌ഒകളുടെ കരാറിൽ ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു."അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 18 വർഷം മുമ്പ് കാണാതായ സഹോദരിയെ കൊന്നു കുഴിച്ച് മൂടിയെന്ന് പരാതി; ആരോപണം സഹോദരനെതിരെ, പൊലീസ് പരിശോധന നടത്തി

അനുമതിയില്ലാതെയാണ് ഷെൽട്ടർ ഹോം പ്രവർത്തിച്ചതെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാന സർക്കാരിനോട് നടപടി ആവശ്യപ്പെട്ടിരുന്നു. "ഭോപ്പാലിലെ പർവാലിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായ സംഭവം എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, കാര്യത്തിന്‍റെ ഗൗരവവും സെൻസിറ്റിവിറ്റിയും കണക്കിലെടുത്ത് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം." അദ്ദേഹം എക്‌സിൽ എഴുതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.