ETV Bharat / bharat

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; 25കാരന്‍ അറസ്റ്റില്‍ - 25കാരന്‍ അറസ്റ്റില്‍

മുഹമ്മദ് അസാൻ ഖാൻ സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നെന്നും കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ സോണിയ (20) എന്ന കീർത്തിയെ വിവാഹം കഴിച്ചതെന്നും പൊലീസ്

stabbing wife to death  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  25കാരന്‍ അറസ്റ്റില്‍  delhi news
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 25കാരന്‍ അറസ്റ്റില്‍
author img

By

Published : Oct 24, 2021, 7:22 AM IST

ന്യൂഡല്‍ഹി : വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 25കാരന്‍ അറസ്റ്റില്‍. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് നടുക്കുന്ന സംഭവം. പ്രതിയായ മുഹമ്മദ് അസാൻ ഖാൻ മദ്യപനായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ സോണിയ (20) എന്ന കീർത്തിയെ വിവാഹം കഴിച്ചത്.

വെള്ളി, ശനി ദിവസങ്ങളിൽ ഭാര്യയുമായി തർക്കമുണ്ടായെന്നും ഇതില്‍ പ്രകോപിതനായാണ് കീര്‍ത്തിയുടെ വയറ്റിലും നെഞ്ചിലും പലതവണ കുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ബുരാരിയിലെ ഒരു വീട്ടിൽ മൃതദേഹമുള്ളതായി ശനിയാഴ്ച രാവിലെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീടിന്‍റെ താഴത്തെ നിലയില്‍ കീർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

തുടര്‍ന്ന് മുഹമ്മദ് അസാന്‍ ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സാഗർ സിങ് കൽസി വ്യക്തമാക്കി.

also read:ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റിവച്ചു

സംഭവത്തിന് ശേഷം പുറത്തുപോയ പ്രതി തിരിച്ചെത്തി വീണ്ടും ആക്രമിക്കാതിരിക്കാനാവാം കീര്‍ത്തി വാതില്‍ അകത്തുനിന്നും പൂട്ടിയതെന്നും പൊലീസ് വിശദീകരിച്ചു. പ്രതി ഭാര്യയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി വീടിന്‍റെ ടെറസിലെ മതിലിന്‍റെ വിള്ളലിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.